കായംകുളം: നഗരസഭയിലെ പദ്ധതി നടത്തിപ്പിനെ ചൊല്ലിയും ഭരണ-പ്രതിപക്ഷ പോര് രൂക്ഷമാകുന്നു. വാർഷികപദ്ധതി ഭേദഗതി ചർച്ച ചെയ്യാൻ വിളിച്ച കൗൺസിലിലാണ് ഇരുപക്ഷവും തമ്മിൽ കൊമ്പുകോർത്തത്. പ്രതിപക്ഷം കൗൺസിൽ ബഹിഷ്കരിച്ചപ്പോൾ ഭരണപക്ഷ അംഗങ്ങൾ ഭേദഗതി വിഷയം ചർച്ച ചെയ്ത് പാസാക്കിയതായി ചെയർപേഴ്സൻ പി. ശശികല പറഞ്ഞു. എന്നാൽ, ഒരു കൗൺസിലിൽ എടുത്ത തീരുമാനം ഭേദഗതി ചെയ്യണമെങ്കിൽ മൂന്ന് മാസം കഴിയണമെന്ന ചട്ടം പാലിച്ചില്ലെന്ന് യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ സി.എസ്. ബാഷ പറഞ്ഞു. മാർച്ച് 31നകം പൂർത്തീകരിക്കാനാത്ത പദ്ധതികൾ ഭേദഗതി ചെയ്ത് കൗൺസിൽ അംഗീകാരം നേടണമെന്നത് മുഴുവൻ വാർഡുകളെയും ബാധിക്കുന്ന വിഷയമാണെന്ന് ചെയർപേഴ്സൻ പി. ശശികലയും വൈസ് ചെയർമാൻ ജെ. ആദർശും പറഞ്ഞു. ഇതിന് ജില്ല ആസൂത്രണ സമിതി അനുമതി ലഭിക്കണം. നഗരത്തിലെ വികസനം കാര്യക്ഷമമാക്കാൻ രൂപം നൽകിയ പദ്ധതികളാണ് വികസന വിരോധികളായ യു.ഡി.എഫ്-ബി.ജെ.പി കൗൺസിലർമാർ തിരസ്കരിച്ചത്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ വാർഡുകൾക്കും പ്രയോജനം ചെയ്യുന്ന പദ്ധതികൾ ഇടതുപക്ഷ കൗൺസിലർമാർ വിശദ ചർച്ചകൾക്കുശേഷം പാസാക്കുകയായിരുന്നു. വികസനത്തെ തടയാനുള്ള നീക്കങ്ങളെ അംഗീകരിക്കില്ലെന്നും ഇരുവരും വ്യക്തമാക്കി. പദ്ധതി ഭേദഗതി പാസായതായ ചെയർപേഴ്സന്റെ നിലപാട് ചട്ടപ്രകാരം ശരിയല്ലെന്ന് യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി പറഞ്ഞു. ഒരുതവണ ചർച്ച ചെയ്ത വിഷയം നിശ്ചിത കാലാവധി കഴിഞ്ഞും പകുതിയിൽ കൂടുതൽ അംഗങ്ങൾ അനുകൂലിക്കുകയും ചെയ്താൽ മാത്രമെ നിയമപ്രാബല്യം ലഭിക്കൂ. 44 അംഗ കൗൺസിലിൽ 22 പേരുടെ പിൻബലം മാത്രമുള്ളവർക്ക് ഇത് പാസാക്കാൻ കഴിയില്ല. ഭരണപക്ഷത്തിന്‍റെ നിയമവിരുദ്ധ നടപടികൾ അംഗീകരിക്കാനാവില്ല. ഭരണനേതൃത്വം തെറ്റ് തിരുത്താൻ തയാറാകണം. സി.എസ്. ബാഷ അധ്യക്ഷത വഹിച്ചു. കെ. പുഷ്പദാസ്, എ.പി. ഷാജഹാൻ, ബിജു നസറുല്ല, ബിധു രാഘവൻ, അൻസാരി കോയിക്കലേത്ത്, അംബിക, നസീമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.