ബന്ധുക്കളുടെ മരണം ചുനക്കരയെ കണ്ണീരിലാഴ്ത്തി

ചാരുംമൂട്: ബന്ധുക്കളായ യുവാവിന്റെയും യുവതിയുടെയും അപകടമരണം ചുനക്കര ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ചുനക്കര തെക്ക് കൊപ്പാറയിൽ എ.ജെ. വില്ലയിൽ ഷിബുവിന്റെ മകൻ അലൻ (26), ചുനക്കര നാമ്പോഴിൽ ജെയിൻ വില്ലയിൽ ജോസിന്റെ മകൾ ജൻസി (22) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ ചെങ്ങന്നൂർ കല്ലിശ്ശേരി സെൻട്രൽ ബാങ്കിന് സമീപം കെ.എസ്.ആർ.ടി.സി ബസും ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. അലന്റെ അടുത്ത ബന്ധുവാണ് ജൻസി. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്നിഷ്യനായിരുന്ന ജൻസിയെ ജോലിസ്ഥലത്ത് കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു അപകടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.