ഡി.ബി പമ്പ കോളജിൽ മീഡിയ ക്ലബ്

പരുമല: ഡി.ബി പമ്പ കോളജ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ആരംഭിച്ച മീഡിയ ക്ലബിന്റെ ഉദ്​ഘാടനം മാവേലിക്കര എം.എൽ.എ അരുൺകുമാർ നിർവഹിച്ചു. ഇതോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് ആഘോഷവും വിദ്യാർഥികൾ തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചെയ്തു. മാധ്യമപ്രവർത്തനത്തിൽ വിദ്യാർഥികൾക്കുള്ള പങ്കിനെക്കുറിച്ച് സി​​മ്പോയിസവും നടന്നു. ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് വകുപ്പ് മേധാവി പ്രഫ. ആർ. അരുൺ അധ്യക്ഷത വഹിച്ചു. ഡോക്യുമെന്ററി പ്രകാശനം ചലച്ചിത്രനടൻ എം.ബി. പത്മകുമാർ നിർവഹിച്ചു. അധ്യാപക പ്രതിനിധികളായ ഡോ. ആശ രാധാകൃഷ്ണൻ, ഡോ. രമ്യ ജയൻ, ഡോ. പ്രിയമോൾ, നിമ്മി എന്നിവർ നയിച്ചു. വിദ്യാർഥി പ്രതിനിധികളായ അക്ഷയ്, ഗൗരി, അക്സ, കാർത്തിക് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.