അമ്പലപ്പുഴ: വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാത്തതു മൂലം പുന്നപ്ര വടക്കു പഞ്ചായത്തിൽ വീടുകളിലടക്കം പലയിടങ്ങളിലും മാനിന്യം കുമിഞ്ഞുകൂടുന്നതായി പരാതി . പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാസത്തിലൊരിക്കൽ ഹരിത കർമസേന വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു വന്നിരുന്നു . ഇതിനായി ഒരു വീട്ടിൽനിന്ന് അമ്പതു രൂപ വീതം ചാർജീടാക്കിയാണ് മാലിന്യങ്ങൾ ശേഖരിച്ചിരുന്നത്. എന്നാൽ, മൂന്നു മാസമായി മാലിന്യ ശേഖരണം നടക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വീടുകളിൽനിന്ന് എടുക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ 13-ാം വാർഡിൽ സ്ഥാപിച്ചിരിക്കുന്ന കലക്ഷൻ സെന്ററിലാണ് ശേഖരിക്കുന്നത്. ഇവിടെനിന്ന് മാലിന്യം ഗ്രീൻ കേരളയാണ് കൊണ്ടുപോകുന്നത്. എന്നാൽ, ഏതാനും മാസങ്ങളായി ഗ്രീൻ കേരള ഇത് സംഭരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വിവിധ വാർഡുകളിലും മാലിന്യം കുന്നുകൂടുകയാണ്. ഇത് നാട്ടുകാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മാലിന്യം ശേഖരിക്കണമെന്നാവശ്യപെട്ട് പലതവണ പഞ്ചായത്തധികൃതരെ സമീപിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. അതേ സമയം പഞ്ചായത്ത് കഴിഞ്ഞ മാസം മാലിന്യം ശേഖരിച്ചെന്നും ചില സാങ്കേതികപ്രശ്നങ്ങൾ മൂലമാണ് ശേഖരണത്തിൽ തടസ്സമുണ്ടായതെന്നും ഉടൻ മാലിന്യങ്ങൾ നീക്കം ചെയ്യുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.