ചേർത്തല: കഞ്ഞിക്കുഴിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഉള്ളികൃഷിയിൽ വിജയം വിളഞ്ഞു. ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിൽ 13 കാർഷിക ഗ്രൂപ്പുകൾ മുഖേന ഏഴര ഏക്കറിലാണ് മാതൃക കൃഷിത്തോട്ടവും വിത്തുൽപാദനവും പദ്ധതിയിൽ കൃഷിയിറക്കിയത്. രണ്ടുമാസംമുമ്പ് വിത്തിട്ട കൃഷിയിടങ്ങളിൽ മിക്കയിടത്തും വിളവെടുപ്പിന് സമയമായി. 100 കിലോ വിത്ത് വീതമാണ് ഗ്രൂപ്പുകൾക്ക് നൽകിയത്. കൂടാതെ വളവും ജൈവ കീടനാശിനിയും നൽകി. ആറിരട്ടിവരെ ഉൽപാദനമാണ് പ്രതീക്ഷിക്കുന്നത്. ഉള്ളിയില സഹിതമുള്ള വിൽപനയാണ് ലക്ഷ്യം. ഉള്ളിയില ഉൾപ്പെടെ 50 രൂപയുടെ കെട്ടുകളായി കൃഷിയിടത്തിൽതന്നെ വിൽപനയുണ്ടാകും. ശനിയാഴ്‌ച രാവിലെ എട്ടിന് കണ്ടമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ മഹാലക്ഷ്‌മി ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ മന്ത്രി പി. പ്രസാദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.