കയർ ഉൽപന്ന കയറ്റുമതി സ്ഥാപനങ്ങൾക്കുമുന്നിൽ പ്രക്ഷോഭജാഥയും ധർണയും

ചേർത്തല: സ്മോൾ സ്കെയിൽ സൊസൈറ്റീസ് അസോസിയേഷ‍‍ൻെറ ആഭിമുഖ്യത്തിൽ വിവിധ കയർ ഉൽപന്ന കയറ്റുമതി സ്ഥാപനങ്ങൾക്ക്​ മുന്നിൽ പ്രക്ഷോഭ പ്രചാരണ ജാഥയും ധർണയും സംഘടിപ്പിച്ചു. കയറ്റുമതിക്കാർ കയർ കോർപറേഷനുമായി സഹകരിക്കുക, ഡിപ്പോ സമ്പ്രദായം അവസാനിപ്പിക്കുക, പി.പി.എസുമായി നിസ്സഹകരിക്കുന്ന കയറ്റുമതിക്കാർക്കെതിരെ നടപടി സ്വീകരിക്കുക, കെട്ടിക്കിടക്കുന്ന കയർ ഉൽപന്നങ്ങൾ അടിയന്തരമായി ശേഖരിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചത്. മുഹമ്മ എൻ.സി ജോൺ കമ്പനിക്ക് മുന്നിൽ നടന്ന ധർണ സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് എം.വി. തമ്പി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബോറിയത്തിന് മുന്നിൽ നടന്ന സമ്മേളനം കയർ ഗുഡ്സ് അസോസിയേഷൻ പ്രസിഡന്‍റ്​ കെ.ആർ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പി.എൻ. സുധീഷ് അധ്യക്ഷത വഹിച്ചു. മുഹമ്മ ബ്രദേഴ്സ് കൊയർ മിൽസിന് മുന്നിൽ നടന്ന സമാപന സമ്മേളനം സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എൻ.എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.ആർ. ഭഗീരഥൻ അധ്യക്ഷത വഹിച്ചു. വി.എം. ഹരിഹരൻ, ഡി. സനൽകുമാർ, കെ.പി. ആഘോഷ് കുമാർ, വി.എ. ജോസഫ് എന്നിവർ ജാഥ നയിച്ചു. പി.ജി. സതീശൻ, കെ.വി. സതീശൻ, എം. അനിൽകുമാർ, രമേശൻ, ബാഹുലേയൻ, ചിദംബരൻ, ബിനു എന്നിവർ സംസാരിച്ചു. ചിത്രം: സ്മോൾ സ്കെയിൽ സൊസൈറ്റീസ് അസോസിയേഷ‍ൻെറ ആഭിമുഖ്യത്തിൽ മുഹമ്മ ബ്രദേഴ്സ് കൊയർ മിൽസിന് മുന്നിൽ നടന്ന സമാപന സമ്മേളനം സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എൻ.എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.