ചെങ്ങന്നൂര്‍: പാണ്ഡവന്‍പാറയിലെത്തിയ പെണ്‍കുട്ടികള്‍ക്കുനേരെ അതിക്രമം. സംഭവത്തിൽ ക്ഷേത്രഭാരവാഹിക്കെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയിലാണ് പാണ്ഡവന്‍പാറ ക്ഷേത്ര ഭാരവാഹിയായ ജയകുമാറിനെതിരെ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥിനികളായ ആറുപേർ പാണ്ഡവന്‍പാറ കാണാൻ എത്തിയപ്പോൾ ജയകുമാര്‍ ഇവരെ ചോദ്യം ചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഇത് പെണ്‍കുട്ടികള്‍ എതിര്‍ത്തതോടെ അസഭ്യം പറഞ്ഞ് ഒരു പെണ്‍കുട്ടിയുടെ കൈക്ക് പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. മറ്റൊരു പെണ്‍കുട്ടി ഇതെല്ലാം വിഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇത് കണ്ട് പരിസരത്ത് കിടന്ന വലിയ കമ്പുകൊണ്ട് ഇവരെ അടിക്കാനായി എത്തിയതോടെ ബഹളമായി. പെണ്‍കുട്ടികള്‍ ഉടന്‍ ചെങ്ങന്നൂര്‍ പൊലീസില്‍ വിളിക്കുകയും വൈകാതെ പൊലീസെത്തിയതോടെ ഇയാള്‍ സ്ഥലംവിടുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും കൈയേറ്റം ചെയ്തതിനും ജയകുമാറിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.