പ്രക്ഷോഭ പ്രചാരണ ജാഥ

ആലപ്പുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച്​ ചെറുകിട കയർ ഫാക്ടറി സൊസൈറ്റീസ്​ അസോസിയേഷൻ ആഭിമുഖ്യത്തിൽ വിവിധ കയറ്റുമതി സ്ഥാപനങ്ങൾക്ക്​ മുന്നിൽ ബുധനാഴ്​ച പ്രക്ഷോഭ പ്രചാരണജാഥ നടത്തും. രാവിലെ ഒമ്പതിന്​ എൻ.സി. ജോൺ കമ്പനിക്ക്​ മുന്നിൽനിന്ന്​ ജാഥ ആരംഭിക്കും. സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ ഉദ്​ഘാടനം നിർവഹിക്കും. തുടർന്ന്​ ഉച്ചക്കുശേഷമുള്ള പര്യടനം ഇന്ത്യൻ എംപോറിയത്തിന്​ മുന്നിൽ കയർ ഗുഡ്​സ്​ അസോ. പ്രസിഡന്‍റ്​ കെ.ആർ. രാജേന്ദ്രപ്രസാദ്​ ഉദ്​ഘാടനം ചെയ്യും. വൈകീട്ട്​ 4.30ന്​ മുഹമ്മ ബ്രദേഴ്​സ്​ കയർ മിൽസിൽ സമാപന​ സമ്മേളനം സി.പി.ഐ ജില്ല എക്സിക്യൂട്ടിവ്​ അംഗം എൻ.എസ്​. ശിവപ്രസാദ്​ ഉദ്​ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ സെക്രട്ടറി വി.എം. ഹരിഹരൻ, നേതാക്കളായ എം.പി. പവിത്രൻ, കെ.ആർ. ഭഗീരഥൻ, കെ.വി. സതീശൻ, ടി.എ. ജോസഫ്, കെ.വി. രമേശൻ, പി.എൻ. സുധീർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.