ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

അമ്പലപ്പുഴ: . കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പഴയനടക്കാവ് റോഡിൽ പറവൂർ അസംബ്ലി ജങ്ഷന് വടക്ക് ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. ചക്കിട്ടപറമ്പിന് സമീപം മുല്ലപ്പള്ളിയിൽ വിമലും കുടുംബവും സഞ്ചരിച്ച കാറാണ് കത്തിയത്. വീട്ടിൽനിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ കാറിന്‍റെ ബോണറ്റിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഇവർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. സമീപവാസികൾ വെള്ളമൊഴിച്ച് തീയണച്ചു. ആലപ്പുഴയില്‍നിന്ന്​ അഗ്​നി രക്ഷാസേന അസിസ്റ്റന്‍റ്​ സ്റ്റേഷൻ ഓഫിസർ വി വലന്‍റയിൻ, ഗ്രേഡ് അസിസ്റ്റന്‍റ്​ സ്​റ്റേഷൻ ഓഫിസർ ജി.അനികുമാർ, സീനിയർഫയർ ഓഫിസർ ജൂഡ് നെൽസൺ ഡിക്രൂസ്, ഫയർ ഓഫിസർമാരായ ആര്‍.ഷുഹൈബ്, അമൽദേവ്, ടി.ജെ. ജിജൊ, വിനീത് കലാധരൻ, എന്‍.ആര്‍. ഷൈജു, ശശി അഭിലാഷ്, എസ്. ബൈജു, സാനിഷ് മോൻ തുടങ്ങിയവർ രക്ഷാപ്രവർത്തനം നടത്തി. ചിത്രം...പുന്നപ്ര പറവൂരില്‍ കാറിന് തീപിടിച്ച നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.