മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി, എതിരേൽപ് ഉത്സവം, കാർത്തികദർശനം എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ഭാരവാഹികൾ അറിയിച്ചു. കുംഭഭരണി ഉത്സവം മാർച്ച് ഏഴിനാണ്. ഇത്തവണ എട്ട് കുത്തിയോട്ടങ്ങളാണ് ഉള്ളത്. മാർച്ച് ഒന്നിന് ശിവരാത്രി ദിനത്തിൽ കുംഭഭരണി ഉത്സവത്തിന്‍റെ കെട്ടുകാഴ്ച നിർമാണം ആരംഭിക്കും. മാർച്ച് 17 മുതൽ 29 വരെയാണ് ക്ഷേത്രത്തിലെ എതിരേൽപ് ഉത്സവം. അശ്വതി ഉത്സവം ഏപ്രിൽ മൂന്നിനും കാർത്തികദർശനം അഞ്ചിനും നടക്കും. ഏപ്രിൽ മൂന്നിന് നടക്കുന്ന അശ്വതി ഉത്സവത്തിൽ പങ്കെടുക്കുന്ന കെട്ടുകാഴ്ചകളുടെ ഉയരം നാമ്പുൾപ്പെടെ 20 അടിയായി നിജപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു. പൂർണമായി നിർമിക്കപ്പെട്ട കെട്ടുകാഴ്ചകൾ മാത്രമേ അശ്വതിനാളിൽ ക്ഷേത്ര വളപ്പിൽ പ്രവേശിപ്പിക്കൂ. ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ കെട്ടുകാഴ്ചകൾ നിർമിക്കാനോ അഴിക്കാനോ അനുവാദമുണ്ടായിരിക്കില്ല. ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ഭാരവാഹികളായ എം.കെ. രാജീവ്, എം.മനോജ് കുമാർ, പി.കെ. രജികുമാർ, എൻ.രാധാകൃഷ്ണ പണിക്കർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.