ഹിജാബ്​ വിലക്ക് അംഗീകരിക്കില്ല -പി.ഡി.പി

മണ്ണഞ്ചേരി: ഇഷ്ടമുള്ള വിശ്വാസം, വസ്ത്രം, ഭക്ഷണം തുടങ്ങി ജനങ്ങളുടെ മൗലികാവകാശങ്ങളുടെ മേലുള്ള സംഘ്പരിവാർ അജണ്ട അംഗീകരിക്കില്ലെന്ന് പി.ഡി.പി ആര്യാട് പഞ്ചായത്ത്‌ കൺവെൻഷൻ. ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്‍റ്​ അൻവർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നൂറുദ്ദീൻ പരപ്പിൽ, ട്രഷറർ കലാം, കൗൺസിൽ അംഗം ഹമീദ്കുട്ടി, സീഷൻ ആര്യാട്, നാസി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ: സലീം കോമളപുരം (പ്രസി.), അസ്​ലം (വൈ.പ്രസി.), അഫ്‌സൽ തലവടി (സെക്ര.), നവാസ് കോമളപുരം (ജോ.സെക്ര.), നാസി ആര്യാട് (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.