സ്​പെഷൽ റിക്രൂട്ട്മെന്റ് സെൽ പുനഃസ്ഥാപിക്കണം -കേരള മണ്ണാൻ സഭ

ആലപ്പുഴ: സ്പെഷൽ റിക്രൂട്ട്മെന്റ് സെൽ പിരിച്ചുവിട്ട നടപടി റദ്ദാക്കണമെന്ന് കേരള മണ്ണാൻസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ സർവിസിൽ പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് ആനുപാതികമായി പങ്കാളിത്തം ഉറപ്പുവരുത്താൻ ഏർപ്പെടുത്തിയതാണ്​ സ്പെഷൽ റിക്രൂട്ട്മെന്റ് സെൽ. ഇത്​ നിർത്തിയതിലൂടെ പട്ടികവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും സമത്വവും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സെൽ നിർത്തലാക്കുന്നതിൽനിന്ന്​ സർക്കാർ പിന്മാറണമെന്ന് മണ്ണാൻ സഭ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ പി.കെ. സോമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എൻ. മധു, ജോ. സെക്രട്ടറി പി. ജയരാജ്, ട്രഷറർ കെ.പി. ബാലൻ, മേഖല സെക്രട്ടറിമാരായ എ.കെ. രാജപ്പൻ, എൻ. അശോകൻ, ജില്ല സെക്രട്ടറിമാരായ എം.ജി. ഗാനമുരളി, വി.ആർ. മനോജ്‌, ഡി. പ്രതാപൻ, കെ. വിദ്യാധരൻ, എം.എസ്. സുധാകരൻ, കെ.ടി. അനിൽകുമാർ, എ.കെ. രാജു, പി.എസ്. വിജയൻ, പി.കെ. ഗോപിനാഥൻ, എം.കെ. നാണു, സി.കെ. വിജയൻ, എം.കെ. ശ്രീകുമാർ, പൊന്നമ്മ സുകുമാരൻ, സോമി ശ്രീകുമാർ എന്നിവർ സംസാരിച്ചു ഗാന്ധി നിന്ദക്കെതിരെ പ്രതിഷേധ കൂട്ടായ്മ ആലപ്പുഴ: കേരള സർവോദയ മണ്ഡലം, മിത്രമണ്ഡലം ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഗാന്ധി നിന്ദക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഗാന്ധിയനും സർവോദയ നേതാവും മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റുമായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.ഇ. ഉത്തമക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എച്ച്. സുധീർ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി എം.ഡി. സലിം, മിത്രമണ്ഡലം ജില്ല പ്രസിഡന്റ് ജി. മുകുന്ദൻ പിള്ള, രക്ഷാധികാരി എ.പി. ഗോവിന്ദൻകുട്ടി നായർ, ഗാന്ധി സ്മാരകം പ്രസിഡന്റ് രവി പാലത്തിങ്കൽ, എ.എൻ പുരം ശിവകുമാർ, മദ്യ നിരോധന സമിതി ജില്ല പ്രസിഡന്റ് ബി.ആർ. കൈമൾ കരുമാടി, സെക്രട്ടറി സുധിലാൽ തൃക്കുന്നപ്പുഴ, ഗ്രെസ് ബിജോ, മുനിസിപ്പൽ കൗൺസിലർ ക്ലാരമ്മ പീറ്റർ, രാജു പള്ളിപ്പറമ്പിൽ, ചന്ദ്രശേഖരക്കുറുപ്പ്, ഡി. രഘു, അഡ്വ. ഉണ്ണിരാജ എസ്. കൃഷ്ണൻകുട്ടി, ജോ. സെക്രട്ടറി ഉമ്മൻ ജെ മെതാരം, ജോർജ് കാരാച്ചിറ, സുബ്രഹ്മണ്യൻ മൂസത്, അജയൻ അരൂർ, പി.എ. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.