കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണം

ആലപ്പുഴ: കുട്ടനാട് ഉൾപ്പെടെയുള്ള ജില്ലയിലെ കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രശ്നപരിഹാരത്തിനുമായി ഉന്നതതല ജില്ല യോഗം വിളിക്കണമെന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. കുട്ടനാടിന്റെ ആനുകാലിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന കേന്ദ്രസമിതി യോഗം ചമ്പക്കുളത്ത് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർക്കിങ് പ്രസിഡന്‍റ്​ ആന്റണി കരിപ്പാശേരി അധ്യക്ഷത വഹിച്ചു. ജോമോൻ കുമരകം, രാജൻ മേപ്രാൽ ,പരമേശ്വരൻ കുട്ടംപേരൂർ, ജോർജ് തോമസ്, ചാക്കോ താഴ്ചയിൽ, രാമചന്ദ്രൻ പുന്നപ്ര, ജേക്കബ് എട്ടുപറയിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.