അമ്പലപ്പുഴ: ഉത്സവസ്ഥലത്ത് നടന്ന സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. തകഴി ചക്കിട്ടേഴം ജിതിൻ (28), തകഴി കണ്ടത്തിപ്പറമ്പ് വിജേഷ് (36), ചക്കാലയിൽ മണ്ണഞ്ചേരി രാഗേഷ് (17), കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേർ എന്നിവർക്കെതിരെയാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. തകഴി ക്ഷേത്രത്തിലെ ആറാട്ട് ദിവസമാണ് സംഘർഷം നടന്നത്. ആറാട്ടിനിടെ മണ്ണുമായി വന്ന ടിപ്പർ ലോറി കടത്തിവിടുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിന്റെ പേരിൽ ആളുകൾ രണ്ട് ചേരിയായി തിരിഞ്ഞ് സംഘർഷമുണ്ടാക്കുന്നതിനിടെ ടിപ്പർ ലോറി വഴിയിൽനിന്ന് മാറ്റി നിർത്താനാവശ്യപ്പെട്ട പൊലീസിനുനേരെ പ്രതികൾ ഉൾപ്പെട്ട സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗ്രേഡ് എസ്.ഐ മാർട്ടിന് തലക്ക് പരിക്കേറ്റു. കേസിൽ മൂന്നുപ്രതികളെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.