മാർബിൾ ഇറക്കുന്നതിനിടെ അപകടം; നാലുപേർക്ക് പരിക്ക്

അമ്പലപ്പുഴ: കാക്കാഴത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ ലോറിയിൽനിന്ന്​ മാർബിൾ ഇറക്കുന്നതിനിടെ അട്ടിമറിഞ്ഞ് ദേഹത്തും കാലിലും വീണ് കയറ്റിറക്ക് തൊഴിലാളികളായ നാലുപേർക്ക്​ പരിക്ക്​. കാക്കാഴം തോപ്പിൽ വീട്ടിൽ സുബൈർ (47), കാക്കാഴം പുതിയ തോപ്പിൽ ഇഖ്ബാൽ (47), കാക്കാഴം ലക്ഷംവീട് കോളനിയിൽ ഷംസുദ്ദീൻ (68), കാക്കാഴം പുതുവലിൽ സുബൈർ (56) എന്നിവർക്കാണ് പരിക്കേറ്റത്. വൈകീട്ട് ആറോടെ കാക്കാഴം സ്വദേശിയായ വിജയന്‍റെ വീട്ടിൽ മാർബിൾ ഇറക്കുന്നതിനിടെ സ്റ്റാൻഡ്​​ തെന്നി മാർബിൾ ഇവരുടെ ദേഹത്ത്​ വീഴുകയായിരുന്നു. നാട്ടുകാർ ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.