ആലപ്പുഴ: 'കോവിഡാനന്തര ആരോഗ്യം ആയുര്‍വേദത്തിലൂടെ' വിഷയത്തിൽ നഗരസഭ ആഭിമുഖ്യത്തിൽ ഫോൺ-ഇൻ പരിപാടി. ആയുര്‍വേദ ഡോക്ടര്‍ വിഷ്ണു നമ്പൂതിരി പങ്കെടുക്കും. ഞായറാഴ്ച രാവിലെ 10 മുതൽ 12 വരെ 9020996060ൽ വിളിക്കാം. ഫോട്ടോഗ്രഫി പ്രദര്‍ശനം ആലപ്പുഴ: ലളിതകല അക്കാദമി സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫര്‍ എന്‍.ആര്‍. സുധര്‍മദാസിന്റെ ഫോട്ടോഗ്രഫി പ്രദര്‍ശനം 'ലൈഫ്' 21 മുതല്‍ 27 വരെ ആലപ്പുഴ അക്കാദമി ആര്‍ട്ട് ഗാലറി ഹാളില്‍ നടക്കും. 21ന് രാവിലെ 11ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ മുഖ്യാതിഥിയായിരിക്കും. 45 വാര്‍ത്തചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. രാവിലെ 10 മുതല്‍ വൈകീട്ട് 6.30 വരെയാണ് പ്രദര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.