വായ്​ മൂടിക്കെട്ടി പ്രതിഷേധം

വടുതല: മീഡിയവൺ ചാനലിന് സംപ്രേഷണ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ എസ്.ഡി.പി.ഐ അരൂർ മണ്ഡലം കമ്മിറ്റി വടുതല ജങ്ഷനിൽ വായ്​ മൂടിക്കെട്ടി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് രാജ്ഷാ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം ലൈസ് ചന്തിരൂർ ഉദ്ഘാടനം ചെയ്തു. തൗഫീഖ് വടുതല, ഷാജഹാൻ, നസീബ് ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം : മീഡിയവൺ വിലക്കിനെതിരെ എസ്.ഡി.പി.ഐ വടുതല ജങ്ഷനിൽ നടത്തിയ വായ്​ മൂടിക്കെട്ടിയുള്ള പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.