പാണാവള്ളി കുടുംബാരോഗ്യകേന്ദ്രം ലാബിൽ കൂടുതൽ പരിശോധനകൾ

പൂച്ചാക്കൽ: പാണാവള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ദേശീയ അംഗീകാരം ലഭിച്ച ലബോറട്ടറിയിൽ പുതുതായി മൂന്ന് ടെസ്റ്റുകൂടി തിങ്കളാഴ്ച മുതൽ ആരംഭിക്കും. ലിപിഡ് പ്രൊഫൈൽ പരിശോധന 210 രൂപക്കും ലിവർ ഫങ്​ഷൻ ടെസ്റ്റ് 150 രൂപക്കും യൂറിക് ആസിഡ് 50 രൂപക്കും നടത്താൻ സൗകര്യമൊരുക്കും. ഭക്ഷണത്തിന്‌ മുമ്പുള്ള പരിശോധന ഇനി മുതൽ ചൊവ്വാഴ്ച മാത്രമേ ഉണ്ടാകു. 18 വയസ്സില്‍ താഴെയുള്ളവർക്കും ഗര്‍ഭിണികൾക്കും പരിശോധന സൗജന്യമാണെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.