ചിത്രപ്രദര്‍ശനം തുടങ്ങി

മാവേലിക്കര: മുപ്പതിലേറെ ചിത്രങ്ങളുമായി ആദിത്യന്‍ എസ്. കുമാറിന്റെ 'അണ്‍ അഡോണ്‍' ചിത്രപ്രദര്‍ശനത്തിന് മാവേലിക്കരയില്‍ തുടക്കമായി. രാമവര്‍മ ഗാലറിയില്‍ കേരള ലളിതകല അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണ ഉദ്ഘാടനം ചെയ്തു. രാജാ രവിവര്‍മ കോളജിലെ അവസാന വര്‍ഷ ബി.എഫ്.എ പെയിന്റിങ് ബിരുദ വിദ്യാര്‍ഥിയാണ് ആദിത്യന്‍. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് എൻ. സുനി അധ്യക്ഷത വഹിച്ചു. പരസ്യകല വിഭാഗം മേധാവി വി. രഞ്ജിത്ത്കുമാര്‍, പെയിന്റിങ് വിഭാഗം മേധാവി ലിന്‍സി സാമുവേല്‍, കോളജ് സൂപ്രണ്ട് ബി. അനില്‍ കുമാര്‍, കോളജ് യൂനിയന്‍ ചെയര്‍മാന്‍ വിമല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രദര്‍ശനം 19ന് സമാപിക്കും. ചിത്രം രാമവര്‍മ ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിച്ച ആദിത്യന്‍ എസ്. കുമാറിന്റെ 'അണ്‍ അഡോണ്‍' ചിത്രപ്രദര്‍ശനം കേരള ലളിതകല അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.