ആലപ്പുഴ: ദേശീയപാതയിൽ കലവൂരിൽ കാറുകൾ കൂട്ടിയിടിച്ച് പൂച്ചാക്കൽ സി.ഐ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ 7.30ന് കൊച്ചുപള്ളിക്ക് സമീപമാണ് അപകടം. പൂച്ചാക്കൽ സി.ഐ എം. അജയമോഹൻ, തിരുവല്ല പാലമറ്റം ഈപ്പന്‍റെ മകൻ ജെറിൻ അലക്സ് എന്നിവർക്കാണ് പരിക്കേറ്റത്. കലവൂർ സ്വദേശിയായ അജയമോഹൻ രാവിലെ സ്റ്റേഷനിലേക്ക് കാറിൽ പോകവേ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അജയമോഹൻ സഞ്ചരിച്ച കാർ റോഡിന്‍റെ താഴ്ചയിലേക്ക് തെറിച്ചുവീണു. നാട്ടുകാരാണ് ഇരുവാഹനത്തിലുമുണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചത്. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച അജയമോഹനനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപകടത്തെത്തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. റോഡിൽ ചിതറിക്കിടന്ന ഓയിലും ചില്ലുകഷണങ്ങളും ആലപ്പുഴയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന നീക്കി. APL CAR1, APL CAR2 ആലപ്പുഴ കലവൂരിൽ കൂട്ടിയിടിച്ച് തകർന്ന കാറുകൾ APL fire force അപകടത്തെത്തുടർന്ന് അഗ്നിരക്ഷാസേന റോഡ് വൃത്തിയാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.