സ്കൂൾമുറ്റത്തെ പച്ചക്കറി വിളവെടുത്തു

മാന്നാർ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം മാന്നാർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്കൂൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ പച്ചക്കറിത്തോട്ടത്തിന്റെ വിളവെടുപ്പ് മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്‌നകുമാരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, മാന്നാർ കൃഷി ഓഫിസർ പി.സി. ഹരികുമാർ, ഹെഡ്മിസ്ട്രസ് വി.എസ്. അമ്പിളി, സ്കൂൾ മാനേജർ വി. ജയചന്ദ്രൻ പിള്ള, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശാലിനി രഘുനാഥ്, അംഗം വി.ആർ. ശിവപ്രസാദ്, അസി. കൃഷി ഓഫിസർമാരായ അമൃത ലിപി, ശ്രീരഞ്ജിനി, പി.ടി.എ പ്രസിഡന്റ് പ്രദീപ് കുമാർ, സ്റ്റാഫ് സെക്രട്ടറി റോയി സാമുവൽ, കൺവീനർ എം.എസ്. രശ്മി, വിനീദാസ്, അഞ്ജു, മുരളീധരൻപിള്ള, പി.ടി.എ വൈസ് പ്രസിഡന്റ് പ്രഭ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.