തൊഴിലുറപ്പ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയത് സി.പി.എം ജാള്യം മറയ്ക്കാൻ -കോൺഗ്രസ്​

തുറവൂർ: രാഷ്ട്രീയവിവേചനം ഇല്ലാതെ എല്ലാ വാർഡിലും തൊഴിലുറപ്പ്​ പദ്ധതി നടപ്പാക്കുന്ന തുറവൂർ പഞ്ചായത്ത് ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകിയ ഗ്രാമപഞ്ചായത്താണെന്ന് കോൺഗ്രസ്​ അരൂർ ബ്ലോക്ക് പ്രസിഡന്‍റ്​ ദിലീപ് കണ്ണാടൻ. അഞ്ചുവർഷം തങ്ങൾക്ക് ചെയ്യാൻ കഴിയാതിരുന്നത് കോൺഗ്രസ്​ നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതി ചെയ്യുന്നതിലെ ജാള്യം മറയ്ക്കുന്നതിനാണ് സി.പി.എം നീക്കം. തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് ആളുകളുടെ തൊഴിലും വരുമാനവും ഇല്ലാതാക്കാനുള്ള സി.പി.എം അംഗങ്ങളുടെ നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.