ചാരുംമൂട്: പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും വീണ്ടും കാട്ടുപന്നി ശല്യം. വ്യാപക കൃഷിനാശം. മറ്റപ്പള്ളി ഏലായിലെ ഏക്കറുക്കണക്കിന് കൃഷിസ്ഥലത്താണ് കഴിഞ്ഞദിവസം രാത്രി കാട്ടുപന്നിക്കൂട്ടം ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിപ്പിച്ചത്. യുവകർഷകൻ മറ്റപ്പള്ളി കുറ്റിയിൽ തെക്കേതിൽ ജയകുമാറിന്‍റെ നാലുമാസം പ്രായമായ 35മൂട് ഏത്തവാഴ പൂർണമായി നശിപ്പിച്ചു. മുതുകാട്ടുകര വിപിൻ സദനം വിശ്വനാഥനുണ്ണിത്താന്റെ മറ്റപ്പള്ളി ഏലായിലെ നൂറിലധികംമൂട് മരച്ചീനി നശിപ്പിച്ചു. ഈ കർഷകന്‍റെ മരച്ചീനി രണ്ടാഴ്ച മുമ്പ് നശിപ്പിച്ചതിന് പിന്നാലയാണ് വീണ്ടും നഷ്ടം. കാവുമ്പാട് ശുഭ ഭവനം ശിവൻകുട്ടിയുടെ 30 വാഴ, 120 മൂട് മരച്ചീനി, 50 മൂട് വെട്ടുച്ചേമ്പ്, 17 മൂട് ചേനയും നഷ്ടമായി. മറ്റപ്പള്ളി വെട്ടുകാട്ടിൽ ഗോപാലന്‍റെ 15 വാഴയും 20 മൂട് ചേമ്പും കാട്ടുപന്നി തിന്നുതീർത്തു. ഉളുവുക്കാട് കൈതക്കര പുത്തൻ വീട്ടിൽ ചന്ദ്രശേഖരനുണ്ണിത്താന്‍റെ കാച്ചിലും വാഴകളും കാവുമ്പാട് അജയ് ഭവനം ജയന്‍റെ 85 മൂട് മരച്ചീനിയും 30 മൂട് കാച്ചിലും പൂർണമായും നശിപ്പിച്ചു. കാട്ടുപന്നിയുടെ ശല്യം മറ്റപ്പള്ളി പ്രദേശത്തുനിന്ന് ഒഴിവായെന്ന കണക്കുകൂട്ടലിലാണ് പലരും പണം കടം വാങ്ങിയും മറ്റും ഓണത്തിന് വിളവ് എടുക്കുന്നതിന് കൃഷി ചെയ്തത്. നഷ്ടം കണക്കാക്കി അടിയന്തരമായി കർഷക കുടുംബങ്ങളെ സഹായിക്കാൻ പാലമേൽ കൃഷി ഓഫിസറും ഉയർന്ന ഉദ്യോഗസ്ഥരും ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. ഫോട്ടോ: കാട്ടുപന്നി നശിപ്പിച്ച വാഴകൾ കൃഷിഭൂമിയിൽനിന്ന് കർഷകൻ നീക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.