ചെങ്ങന്നൂർ: ആദി പമ്പ-വരട്ടാർ പുനരുജ്ജീവനത്തിന് യു.ഡി.എഫ് എതിരാണെന്ന പ്രചാരണം രാഷ്ട്രീയനേട്ടം ലക്ഷ്യംവെച്ചാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. പ്രഖ്യാപനങ്ങൾക്ക് വിരുദ്ധമായും അശാസ്ത്രീയമായും നടത്തുന്ന പ്രവർത്തനങ്ങൾ സർക്കാർ പുനഃപരിശോധിക്കണം. ജലമൊഴുക്ക് സുഗമമാക്കാനും പ്രളയ തോത് കുറക്കാനുമായുള്ള പ്രവർത്തനങ്ങൾ വിപരീതഫലങ്ങൾ സൃഷ്ടിക്കും. യന്ത്രവത്കൃത മണൽ ഖനനം സാമ്പത്തികനേട്ടം ലക്ഷ്യം വെച്ചുള്ളതാണ്. മണൽ ലേലം ചെയ്യാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അധികാരം സർക്കാർ കവർന്നെടുക്കുന്നത് ദുരുദ്ദേശ്യപരമാണ്. നിയമം ലംഘിച്ച് മണൽ ഖനനം നടത്തുന്നതിനെതിരെ കോടതിയെ സമീപിക്കാൻ ചെങ്ങന്നൂർ നഗരസഭ തീരുമാനിച്ചത് കക്ഷിരാഷ്ട്രീയത്തിന് അതീതമായാണ്. നിയമാനുസൃത നടപടിയെ ചോദ്യം ചെയ്യുന്ന മന്ത്രി സജി ചെറിയാന്റെ നിലപാട് പ്രതിഷേധാർഹമാണ്. ചെങ്ങന്നൂർ നഗരസഭയെ നോക്കുകുത്തിയാക്കി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ അവസാനത്തേതാണ് വരട്ടാറിലെ മണൽ ഖനനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നഗരസഭക്ക് ലഭിക്കേണ്ട വരുമാനം ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. വിഷയത്തിൽ മന്ത്രി സജി ചെറിയാൻ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.