മഹിള കോൺഗ്രസ്​ 'അമ്മ നടത്തം'

ആലപ്പുഴ: ബോംബ് നിർമാണത്തിൽ നിന്നും കൊലപാതക രാഷ്ട്രീയത്തിൽനിന്നും സി.പി.എം വിട്ടു നിൽക്കണമെന്ന് ഡി.സി.സി. പ്രസിഡന്‍റ്​ അഡ്വ.ബി. ബാബുപ്രസാദ്. മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി ആലപ്പുഴ കലക്​ടറേറ്റിന്​ മുന്നിൽ സംഘടിപ്പിച്ച 'അമ്മ നടത്തം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലപാതകികളെ സംരക്ഷിക്കുന്ന സമീപനം സി.പി.എം ഉപേക്ഷിച്ചാൽ നാട്ടിൽ സമാധാനം നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ ബിന്ദു ബൈജു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, സംസ്ഥാന ജന. സെക്രട്ടറിമാരായ പി.കെ.ശ്യാമള, സുജ ജോഷ്വ, അഡ്വ. കുഞ്ഞുമോൾ രാജു , ബീന സക്കറിയ, സുജ ജോൺ , ജില്ല വൈസ് പ്രസിഡന്‍റ്​ മറിയാമ്മ എബ്രഹാം, ജില്ല ജനറൽ സെക്രട്ടറി, ആർ.ബേബി, നിയോജക മണ്ഡലം പ്രസിഡന്‍റുമാർ ജമീല ബീവി, ഏലിയാമ്മ വർക്കി, ശ്രീദേവി രാജു , ബിന്ദു ഷാജി എന്നിവർ സംസാരിച്ചു. APL amma nadatham മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി ആലപ്പുഴ കലക്​ടറേറ്റിന്​ മുന്നിൽ സംഘടിപ്പിച്ച അമ്മ നടത്തം ഡി.സി.സി. പ്രസിഡന്‍റ്​ അഡ്വ. ബി. ബാബുപ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു പിരിച്ചുവിട്ട നടപടി സ്വാഗതാർഹം -ഐ.എൻ.എൽ ആലപ്പുഴ: പാർട്ടിയിൽ അച്ചടക്കം ഉറപ്പാക്കുന്നതിന് സംസ്ഥാന കമ്മിറ്റിയും കൗൺസിലും പിരിച്ചുവിട്ട്​ പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിന് മെംബർഷിപ് കാമ്പയിൻ ആരംഭിക്കാനുള്ള ദേശീയ സമിതി തീരുമാനം സ്വാഗതാർഹമാണെന്ന്​ ഐ.എൻ.എൽ ജില്ല പ്രസിഡന്‍റ്​ നിസാറുദ്ദീൻ കാക്കോന്തറ, ജില്ല ജനറൽ സെക്രട്ടറി ബി.അൻഷാദ്​ എന്നിവർ പറഞ്ഞു. ദേശീയ നേതൃത്വത്തോടൊപ്പം നിൽക്കുമെന്ന് പോഷക ഘടകങ്ങളായ എൻ.വൈ.എൽ, നാഷനൽ വിമൻസ് ലീഗ്, നാഷനൽ ലേബർ യൂനിയൻ ജില്ല ഭാരവാഹികളായ ആറ്റക്കുഞ്ഞ്, അഡ്വ. സ്മിത സന്തോഷ്, സുജിത സുതൻ, ബിനു രാധാകൃഷ്ണൻ, എം.ഡി.ഷാജി, എൻ.പി.ബദറുദ്ദീൻ, എം.ഡി.രാജൻ, വി.പി.ലത്തീഫ്, കെ.മോഹനൻ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.