ആലപ്പുഴ: കാരണമില്ലാതെ മീഡിയവൺ ചാനലിന് സംപ്രേഷണവിലക്ക് ഏർപ്പെടുത്തിയ നടപടി അടിയന്തരാവസ്ഥയുടെ കിരാത നാളുകളാണ് ഓർമപ്പെടുത്തുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സമിതിയംഗം പ്രേമ ജി.പിഷാരടി. വളഞ്ഞവഴിയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച 'മാധ്യമങ്ങളുടെ നാവരിയുന്ന സംഘ് ഭീകരതക്കെതിരെ മീഡിയവൺ ഐക്യദാർഢ്യ സംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. തുടക്കം മുതൽ പാർശ്വവത്കൃത വിഭാഗത്തോടൊപ്പംനിന്ന് അവരുടെ പ്രശ്നങ്ങൾ സമൂഹമധ്യത്തിലെത്തിക്കാൻ ശ്രമിച്ച മീഡിയവൺ ഇനിയും ആ വഴിയിലൂടെ സഞ്ചരിക്കുമെന്നും അധികാര കേന്ദ്രങ്ങളെ അത് അലോസരപ്പെടുത്തിയെന്നും മുഖ്യപ്രഭാഷണം നടത്തിയ മീഡിയവൺ കൊച്ചി റീജിയനൽ ചീഫ് കെ. സജീഷ് പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ് വി.എ. അബൂബക്കർ അധ്യക്ഷതവഹിച്ചു. മാധ്യമം ജില്ല രക്ഷാധികാരി ഹക്കീം പാണാവള്ളി, എസ്.യു.സി.ഐ നേതാവ് പാർഥസാരഥി വർമ, എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി അംഗം സിയാദ് മണ്ണാമുറി, പി.ഡി.പി. ജില്ല ജനറൽ കൺവീനർ സിനോജ് താമരക്കുളം, എം.എച്ച്. ഉവൈസ്, ശ്രീകല ഗോപിനാഥ്, സബീർ ഖാൻ, യാസർ തുണ്ടിൽ, ഡി.എസ്. സദറുദ്ദീൻ, സുനീറ മജീദ്, നൗഷാദ് പടിപ്പുരക്കൽ, എം. അബ്ദുൽ ലത്തീഫ്, സജി ഫാസിൽ, സഹൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മോഹൻ. സി മാവേലിക്കര സ്വാഗതവും നാസർ ആറാട്ടുപുഴ സമാപനവും നടത്തി. ചിത്രം: മീഡിയവൺ ഐക്യദാർഢ്യ സംഗമം പ്രേമ ജി.പിഷാരടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.