മ​ങ്കൊമ്പ്​ മേൽപാലം: എസ്​.എൻ.ഡി.പി പ്രതിഷേധമാർച്ചിനിടെ സംഘർഷം

നേതാക്കളടക്കം 35 പേർക്കെതിരെ ​കേസെടുത്തു കുട്ടനാട്: മങ്കൊമ്പ് മേൽപാലം വീതികൂട്ടി നിർമിക്കണമെന്നാവശ്യപ്പെട്ട് എസ്.എന്‍.ഡി.പി. യോഗം കുട്ടനാട് യൂനിയന്‍ നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം. പൊലീസ്​​ ബലംപ്രയോഗിച്ച്​ നേതാക്കളെ നീക്കി. എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതാക്കള്‍ ഉൾപ്പെടെ 35 പേര്‍ക്കെതിരെ പുളിങ്കുന്ന് പൊലീസ്​ കേസെടുത്തു. കുട്ടനാട് എം.എല്‍.എ തോമസ്.കെ. തോമസ് അടക്കമുള്ളവർ ഇടപെട്ടതിനെ തുടർന്ന്​​ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ കുട്ടനാട് യൂനിയന്‍ ആസ്ഥാനമന്ദിരത്തിന് സമീപത്തുനിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. സ്ത്രീകള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. റോഡ് നവീകരണം ഏറ്റെടുത്ത്​ ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഓഫിസിലേക്കുള്ള മാര്‍ച്ച് എ.സി. റോഡില്‍ മങ്കൊമ്പ് ബ്ലോക്ക് കവലക്കുസമീപം പൊലീസ് തടഞ്ഞു. പ്രതിഷേധക്കാരോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ​പൊലീസ് അനാവശ്യമായി ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പൊലീസുമായി ഉന്തും തള്ളുമായി. അരമണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥയായിരുന്നു. ഇതിനിടെ പൊലീസ് നേതാക്കളെ മര്‍ദിച്ചെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. ഇവരെ ബലംപ്രയോഗിച്ച് പൊലീസ് നീക്കി. തുടര്‍ന്ന് സ്‌റ്റേഷനില്‍ എത്തിച്ച് അറസ്റ്റ്​ രേഖപ്പെടുത്തി. തോമസ്. കെ. തോമസ് എം.എല്‍.എ സ്‌റ്റേഷനില്‍ എത്തി നേതാക്കളെ സന്ദര്‍ശിച്ച് പൊലീസുമായി ചര്‍ച്ച നടത്തി. യൂനിയന്‍ ഓഫിസില്‍നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കുട്ടനാട് എസ്.എന്‍.ഡി.പി. യൂനിയന്‍ ചെയര്‍മാന്‍ ടി.വി. ബിനേഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്തു. ധര്‍ണക്ക്​ പിന്തുണയുമായി കുട്ടനാട്ടിലെ രാഷ്ട്രീയ സാമൂഹ്യ, സാമുദായിക നേതാക്കന്മാര്‍ എത്തി. പ്രതിഷേധ പ്രകടനത്തിന് യൂത്ത്മൂവ്‌മെന്‍റ്​ യൂനിയന്‍ പ്രസിഡന്‍റ്​ കെ.പി. സുബീഷ്, സെക്രട്ടറി പി.ആര്‍. രതീഷ്, വൈസ് പ്രസിഡന്‍റ്​​ ടി.എസ്. ജോണ്‍, രഞ്ജി കാവാലം, മഹിള സംഘം യൂനിയന്‍ പ്രസിഡന്‍റ്​ ലേഖ ജയപ്രകാശ് സെക്രട്ടറി സജിനി മോഹനന്‍ ശാഖാ യോഗം ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. APL mancomp sndp march എ.സി റോഡിൽ മ​ങ്കൊമ്പ്​ പാലം വീതികൂട്ടി നിർമിക്കണമെന്നാവശ്യപ്പെട്ട്​ എസ്.എന്‍.ഡി.പി. യോഗം കുട്ടനാട് യൂനിയന്‍ നടത്തിയ മാർച്ച്​ ബ്ലോക്ക് കവലക്കുസമീപം പൊലീസ്​ തടയുന്നു പൊലീസ്​ ബലപ്രയോഗം അപലപനീയം-കൊടിക്കുന്നിൽ ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ അശാസ്ത്രീയമായ എലിവേറ്റഡ് ഹൈവേ നിർമാണ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്​ എസ്.എന്‍.ഡി.പി കുട്ടനാട് താലൂക്ക് യൂനിയന്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ്​ നടത്തിയ ബലപ്രയോഗം അപലപനീയമാണെന്ന്​ കൊടിക്കുന്നിൽ സുരേഷ് എം.പി. നിലവിലുള്ള റോഡ് ഉയര്‍ത്തിയും ചെറുതും വലുതുമായ പാലങ്ങളുടെ വീതി കൂട്ടിയും എ.സി റോഡ് പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങളുടെ മേല്‍ കുതിരകയറി ഏത് വിധേനെയും റോഡ് നിർമിച്ച്​ കോടിക്കണക്കിന് രൂപയുടെ കരാര്‍തുക കൈപ്പറ്റി പോകാനാണ് ഊരാളുങ്കല്‍ സൊസൈറ്റി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.