ആലപ്പുഴ: . പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടലിൽ സ്വന്തമായി കിടപ്പാടം ഒരുങ്ങിയപ്പോൾ ഉത്തരയുടെ കണ്ണുകളിൽ സന്തോഷത്തിര അലതല്ലി. ഉത്തരക്കും കുടുംബത്തിനും ഭയപ്പാടില്ലാതെ ഇനി കിടന്നുറങ്ങാം. കൈനകരി പഞ്ചായത്ത് അഞ്ചാം വാർഡിൽ പോഞാൻതറച്ചിറയിൽ ബാർബർ തൊഴിലാളിയായ രാജേഷിനും ഭാര്യ ഉത്തരക്കുമാണ് ഒരു ഫോൺവിളിയിൽ സ്വന്തമായൊരു വീടൊരുങ്ങിയത്. സാദിഖലി തങ്ങളുടെ നിർദേശത്തെത്തുടർന്ന് മുസ്ലിംലീഗ് ജില്ല ട്രഷറർ കമാൽ എം. മാക്കിയിലും സുഹൃത്ത് വി.എസ്. ഹാർഡ്വേഴ്സ് ഉടമ ഷംസും ഇടപെട്ടാണ് വീടൊരുക്കിയത്. കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.സി. പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ താക്കോൽ ഉത്തരക്ക് കൈമാറിയത്. കമാൽ എം. മാക്കിയിൽ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ, ലീഗ് ജില്ല സെക്രട്ടറി നജ്മൽ ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലെജു, നോബി, മുസ്ലിംലീഗ് നേതാക്കളായ വാഹിദ് മാവുങ്കൽ, അബ്ദുല്ലത്തീഫ്, നൗഷാദ് സുൽത്താന, ആരിഫുദ്ദീൻ, ജമാൽ പള്ളാതുരുത്തി, കോൺഗ്രസ് നേതാക്കളായ രാജീവൻ, ജോസഫ് തുടങ്ങിയവരും പങ്കെടുത്തു. APL UTHARA(ചിത്രം... ഉത്തരക്ക് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.