ആലപ്പുഴ: ഫെബ്രുവരിയിലെ പെൻഷൻ വൈകുന്നതിൽ കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂനിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. യൂനിറ്റ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. 28 ന് നടക്കുന്ന യൂനിറ്റ് വാർഷിക പരിപാടികൾ സെക്രട്ടറി വി.രാധാകൃഷ്ണൻ വിശദീകരിച്ചു. കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ ജി.തങ്കമണി റിപ്പോർട്ട് ചെയ്തു. എം.പി. പ്രസന്നൻ കണക്ക് അവതരിപ്പിച്ചു. വർക്കിങ് ഗ്രൂപ് യോഗം ആലപ്പുഴ: സാമൂഹ്യനീതി, ആരോഗ്യം, പട്ടികജാതി ക്ഷേമം, പൊതുമരാമത്ത് ഊര്‍ജം, പൊതുഭരണം എന്നീ വര്‍ക്കിങ് ഗ്രൂപ്പുകള്‍ നഗരസഭയില്‍ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജ് ഉദ്ഘാടനം ചെയ്ത വര്‍ക്കിങ് ഗ്രൂപ്പുകളില്‍ വൈസ് ചെയര്‍മാന്‍ പി.എസ്.എം ഹുസൈന്‍, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ബീനരമേശ്, കെ.ബാബു, മുനിസിപ്പല്‍ സെക്രട്ടറി ബി. നീതുലാല്‍, വിഷയ വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. 15, 16 തീയതികളില്‍ വര്‍ക്കിങ് ഗ്രൂപ് യോഗങ്ങള്‍ തുടരുമെന്ന് നഗരസഭ ചെയര്‍പേഴ്സൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.