ഡി.വൈ.എഫ്.ഐ പ്രവർത്തകരെ മർദിച്ച മൂന്നുപേർകൂടി അറസ്റ്റിൽ

ചാരുംമൂട്: പരസ്യമായ ലഹരി ഉപയോഗം ചോദ്യംചെയ്തതിന്റെ പേരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഒളിവിൽകഴിഞ്ഞ മൂന്നുപേർ അറസ്റ്റിൽ. നൂറനാട് ഉളവുക്കാട് കോടംപറമ്പിൽ മുഹമ്മദ് ഹാഫിസ് (21) മുതുകാട്ടുകര വിഷ്ണുഭവനം ബിനു (21), എരുമക്കുഴി വിഷ്ണുഭവനം കണ്ണൻ (20) എന്നിവരെയാണ് നൂറനാട് സി.ഐ വി.ആർ. ജഗദീഷിന്‍റെ നേതൃത്വത്തിൽ അറസ്റ്റ്​ ചെയതത്​​. കേസിൽ നൂറനാട് സ്വദേശി റാഫിയെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒന്നിന് രാത്രി നൂറനാട് മാർക്കറ്റിന് സമീപത്തായിരുന്നു സംഭവം. കഴിഞ്ഞ ദിവസം നൂറനാട് സ്വദേശി ആകാശിനെ കഴുത്തിന് വെട്ടിപ്പരിക്കേൽപിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന വിഷ്ണുവിന്റെ സഹോദരനാണ് അറസ്റ്റിലായ ബിനുവെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.