സംസ്ഥാനത്ത്​ കോവിഡ്​ കാലത്ത്​ സമാനതകളില്ലാത്ത വികസനം -മ​ന്ത്രി മുഹമ്മദ്​ റിയാസ്​

നവീകരിച്ച തിരുവിഴ എ.എസ്. കനാല്‍ റോഡ് തുറന്നു ആലപ്പുഴ: കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് അടിസ്ഥാനസൗകര്യമേഖലയില്‍ സമാനതകളില്ലാത്ത വികസനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​. നവീകരിച്ച തിരുവിഴ എ.എസ് കനാല്‍ റോഡിന്‍റെ ഉദ്​ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. എ.എസ് കനാലിന്‍റെ തീരം വഴിയുള്ള റോഡ് നേരത്തേ കഞ്ഞിക്കുഴിവരെ പൂര്‍ത്തീകരിച്ചിരുന്നു. ഇതിന്‍റെ ശേഷിക്കുന്ന ഭാഗമായ എ.എസ് കനാല്‍ വെസ്റ്റ് ബാങ്ക് റോഡാണ് 15 കോടി ചെലവഴിച്ച് പൂര്‍ത്തീകരിച്ചത്. ഇതോടെ കനാലിന്‍റെ കരയിലൂടെ പാതിരാപ്പള്ളി മുതല്‍ തിരുവിഴവരെ നാഷനല്‍ ഹൈവേക്ക് സമാന്തരമായി യാത്ര ചെയ്യാനാകും. പി.പി. ചിത്തരഞ്ജന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായിയിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ജി. മോഹനൻ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സുദര്‍ശനാഭായ്, ബ്ലോക്ക് വൈസ് പ്രസിഡന്‍റ്​ സി.സി. ഷിബു, ഗ്രാമപഞ്ചായത്ത് അംഗം സീമ ദിലീപ്, കെ.കെ. കുമാരൻ പെയിൻ ആൻഡ്​ പാലിയേറ്റിവ് കെയർ സൊസൈറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ആർ. അനിൽകുമാർ തുടങ്ങിയർ പങ്കെടുത്തു. APL thiruvizha kanal road നവീകരിച്ച തിരുവിഴ എ.എസ് കനാല്‍ റോഡിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ നാടമുറിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.