അറുനൂറ്റിമംഗലം ഗവ. എല്‍.പി.എസിൽ കെട്ടിട നിര്‍മാണത്തിന് തുടക്കം

മാവേലിക്കര: വിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടില്‍നിന്ന്​ ഒരു കോടി അനുവദിച്ച തഴക്കര അറുനൂറ്റിമംഗലം ഗവ. എല്‍.പി.എസിൽ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങി. ഇരുനിലയിലായി 4122 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ ആറ് മീറ്റര്‍ നീളവും വീതിയുമുള്ള ആറ് ക്ലാസ് മുറിയും 22 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമുള്ള ഒരു ഓപണ്‍ വരാന്തയും ഒരു സ്റ്റെയര്‍ റൂമും ഉണ്ടാകും. നിർമാണോദ്​ഘാടനം എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ നിർവഹിച്ചു. മുന്‍ എം.എല്‍.എ ആര്‍. രാജേഷ് മുഖ്യാതിഥിയായി. അംബിക സത്യനേശന്‍, എസ്. അനിരുദ്ധന്‍, പ്രഥമാധ്യാപിക ലെനി തങ്കച്ചന്‍, സ്വാഗതസംഘം കണ്‍വീനര്‍ ടി. യശോധരന്‍ എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്‌സി. എന്‍ജിനീയര്‍ രേഖ ശങ്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫോട്ടോ: തഴക്കര അറുനൂറ്റിമംഗലം ഗവ. എല്‍.പി.എസിന് അനുവദിച്ച പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.