മുറിവേറ്റ യുവതിയുടെ കാലിന് 28 തുന്നിക്കെട്ട് ആലപ്പുഴ: കുടുംബത്തോടൊപ്പം യാത്രവള്ളത്തിൽ സഞ്ചരിച്ച് ഹൗസ്ബോട്ട് ഇടിച്ച് കായലിൽ വീണ യുവതിയെ ഭർത്താവ് അതിസാഹസികമായി രക്ഷിച്ചു. വീഴ്ചയിൽ ഹൗസ് ബോട്ടിന്റെ പ്രൊപ്പല്ലറിൽ തട്ടി മുറിവേറ്റ കൈനകരി കുപ്പപ്പുറം നടുത്തുരുത്ത് പാവത്തുശ്ശേരി വീട്ടിൽ ബിന്ദുവിന്‍റെ (43) കാലിന് 28 തുന്നിക്കെട്ട് വേണ്ടിവന്നു. കഴിഞ്ഞദിവസം രാവിലെ പുന്നമടക്കായലിൽ ഫിനിഷിങ് പോയന്‍റിലായിരുന്നു അപകടം. നടുത്തുരുത്തിലെ വീട്ടിൽനിന്ന് ആലപ്പുഴയിലെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ ബിന്ദു കുടുംബാംഗങ്ങൾക്കൊപ്പം എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ വരുകയായിരുന്നു. ഫിനിഷിങ് പോയന്‍റിന് അടുത്ത് യാത്രപോകാൻ ഹൗസ് ബോട്ട് പിന്നിലേക്ക് തിരിച്ചപ്പോൾ വള്ളത്തിൽ ഇടിക്കുകയായിരുന്നു. വള്ളം ഉലഞ്ഞ് ബിന്ദു കായലിൽ വീണു. ബിന്ദു ഹൗസ് ബോട്ടിന്റെ അടിയിലേക്ക് പോയി. ഭർത്താവ് ബിനോജി (46) സാഹസികമായി എടുത്തുചാടിയാണ് രക്ഷിച്ചത്. ഈ സമയം വള്ളത്തിലുണ്ടായിരുന്ന 12കാരൻ മകൻ അഭിനവും ബന്ധുക്കളും നിലവിളിച്ചു. ഹൗസ്ബോട്ടിന്റെ പ്രൊപ്പല്ലർ കറങ്ങുന്നുണ്ടായിരുന്നു. അതിലേക്ക് അടുക്കുന്നതിന് മുമ്പ് ബിന്ദുവിന്റെ മുടിയിൽ പിടിച്ച് ഉയർത്തിയാണ് എടുത്തത്. ഇതിനിടെ, പ്രൊപ്പല്ലറിൽ തട്ടി വലതുകാലിൽ ആഴത്തിൽ മുറിവേറ്റു. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിന്ദുവിന്‍റെ കാലിൽ തുന്നിക്കെട്ടുവേണ്ടിവന്നു. പള്ളാത്തുരുത്തി സ്വദേശിയുടെയാണ് ഹൗസ്ബോട്ട്. അപകടമുണ്ടായ സമയം ഹൗസ്‌ബോട്ട് ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് മുൻകൈയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. APL bindhu ഹൗസ് ബോട്ടിടിച്ച് വള്ളത്തിൽനിന്ന് കായലിൽ വീണ് കാലിന് പരിക്കേറ്റ ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.