എല്ലാ വിദ്യാലയങ്ങളിലും ക്ലാസ് മുറികൾ അണുമുക്തമാക്കി ആലപ്പുഴ: ഇടവേളക്കും കാത്തിരിപ്പിനുമൊടുവിൽ വിദ്യാർഥികൾ തിങ്കളാഴ്ച മുതൽ വീണ്ടും സ്കൂളിലേക്ക്. കോവിഡ് വ്യാപനത്തിൽ അടഞ്ഞ സ്കൂളുകൾ ഒന്നരവർഷത്തെ ഇടവേളക്കുശേഷമാണ് പൂർണസജ്ജമാകുന്നത്. ജില്ലയിൽ ഒന്ന് മുതൽ പ്ലസ് ടുവരെ കുട്ടികൾ ആദ്യദിനം വീണ്ടും ക്ലാസിലെത്തും. തുടക്കത്തിൽ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഉച്ചവരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഈമാസം 21 മുതൽ മുഴുവൻ സമയപഠനമുണ്ടാകും. എല്ലാവിദ്യാലയങ്ങളിലും ക്ലാസ് മുറികൾ അണുമുക്തമാക്കി വിദ്യാർഥികളെ വരവേൽക്കാനുള്ള ഒരുക്കം പൂർത്തിയായി. ആദ്യദിനത്തിൽ ട്രയൽ എന്ന നിലയിലാകും ക്ലാസുകൾ. തിരികെവരുന്ന വിദ്യാർഥികളെ പഠനത്തിലേക്ക് സ്വീകരിക്കുകയാണ് ലക്ഷ്യം. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഉച്ചവരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. 21 മുതൽ മുഴുവൻ സമയപഠനമുണ്ടാകും. പാഠഭാഗങ്ങൾ അന്തിമഘട്ടത്തിലായതിനാൽ വിദ്യാർഥികൾക്ക് പഠനഭാഗങ്ങളിലെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും റിവിഷൻ നടത്തുന്നതിനുമാണ് ഇനിയുള്ള ദിവസങ്ങൾ മാറ്റിവെക്കുന്നത്. കുട്ടികളിൽ കൂടുതൽ ആത്മവിശ്വാസം ഉറപ്പാക്കുന്നതിന് ആവശ്യമായ പഠനങ്ങൾക്കാണ് അധ്യാപകർ കൂടുതൽ ശ്രദ്ധിക്കുക. കഴിഞ്ഞവർഷം നവംബറിൽ സ്കൂൾ തുറന്നെങ്കിലും ബാച്ചുകളായി തിരിച്ച് 50 ശതമാനം വിദ്യാർഥികൾക്ക് മാത്രമായിരുന്നു പ്രവേശനം. ഈമാസം ഏഴ് മുതൽ 10,11,12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ മുഴുനീള പഠനം ആരംഭിച്ചിരുന്നു. ജില്ലയിൽ 772 സ്‌കൂളാണുള്ളത്. ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലായി 1.75 ലക്ഷത്തോളം കുട്ടികളുണ്ട്. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഒരുലക്ഷത്തോളം കുട്ടികളാണ് വീണ്ടും സ്കൂളിലെത്തുക. പതിവുപോലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലാസുകൾ നടക്കുക. ഉച്ചക്കുശേഷം ഓൺലൈൻ ക്ലാസുകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.