പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് വെളിയിൽ പുരയിടത്തിലെ ഒരേക്കർ സ്ഥലത്ത് പൊലിമ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. സർക്കാർ പദ്ധതിപ്രകാരം പാണാവള്ളി കൃഷിഭവനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പദ്ധതിക്കായുള്ള കൂലിച്ചെലവ് ബ്ലോക്ക് ഗ്രാമ പഞ്ചായത്താണ് നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം അരൂർ എം.എൽ.എ ദലീമ ജോജോ നടത്തി. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം അനിരുദ്ധൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ രാജേഷ് വിവേകാനന്ദ, ലക്ഷ്മി ഷാജി, കെ.ഇ കുഞ്ഞുമോൻ, ആർ. ജയചന്ദ്രൻ, സുരേഷ് ബാബു, പ്രസാദ് വത്തേലിൽ, സുരേഷ്, സുജിത്ത് തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫിസർ ഫാത്തിമ റൈഹാനത്ത് പദ്ധതി വിശദീകരിച്ചു. ചിത്രം : ദലീമ ജോജോ പച്ചക്കറി നടീൽ ഉദ്ഘാടനം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.