'നഗരസഭ ചെയർമാനെ ജാതിപ്പേര് വിളിച്ച കൗൺസിലറെ പുറത്താക്കണം'

മാവേലിക്കര: നഗരസഭ ചെയർമാനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കൗൺസിലറെ എൽ.ഡി.എഫിൽനിന്ന്​ പുറത്താക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്‍റ്​ കെ.ആർ. മുരളീധരൻ ആവശ്യപ്പെട്ടു. നഗരസഭ ചെയർമാനെയും വൈസ് ചെയർപേഴ്സനെയും സ്ഥിരം സമിതി അധ്യക്ഷരെയും എൽ.ഡി.എഫ് കൗൺസിലർ ബിനു വർഗീസ് കൈയേറ്റം ചെയ്ത സംഭവത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏഴോളം കേസുകളുള്ള കൗൺസിലറെ സംരക്ഷിക്കുന്ന എൽ.ഡി.എഫ് നടപടി സാംസ്കാരിക കേരളത്തോടുള്ള വെല്ലുവിളിയാണെന്നും കെ.ആർ. മുരളീധരൻ കൂട്ടിച്ചേർത്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ കെ. ഗോപൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ, വൈസ് ചെയർപേഴ്സൻ ലളിത രവീന്ദ്രനാഥ്, നൈനാൻ സി. കുറ്റിശേരിൽ, കുഞ്ഞുമോൾ രാജു, കെ.എൽ. മോഹൻലാൽ, അനി വർഗീസ്, കണ്ടിയൂർ അജിത്ത്, പഞ്ചവടി വേണു, അനിത വിജയൻ, മാത്യു കണ്ടത്തിൽ, ബൈജു സി. മാവേലിക്കര, ശാന്തി അജയൻ, ലത മുരുകൻ, കെ.പി. ഫിലിപ്, ചിത്ര ഗോപാലകൃഷ്ണൻ, പി.പി. ജോൺ, രാജു പുളിന്തറ, പ്രസന്ന ബാബു, രാമചന്ദ്രൻ, ജസ്റ്റിൻസൺ പാട്രിക് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.