മാലിന്യം കുന്നുകൂടിയിട്ടും നീക്കാൻ നടപടിയില്ല

രാത്രി വാഹനങ്ങളിൽ എത്തിയും മാലിന്യം തള്ളുന്നു ചേർത്തല: ടൗണിൽ വിവിധ ഭാഗങ്ങളിലും എ.എസ് കനാലിലും ഉൾപ്പെടെ . ഹൈവേ പാലം മുതൽ ടി.ബി വരെ പല സ്ഥലത്തായാണ് മാലിന്യം ചീഞ്ഞളിഞ്ഞ്​ കിടക്കുന്നത്. ചേർത്തല തെക്കേ അങ്ങാടിക്കവലക്ക്​ സമീപത്തെ പഴയ ജലസംഭരണിയുടെ കീഴിൽ മാലിന്യം തള്ളുന്നത് പതിവാണ്. ഇടിഞ്ഞു വീഴാറായ ജലസംഭരണിക്ക് ചുറ്റും പുല്ലു വളർന്ന് കാടായി മാറിയത്​ മാലിന്യം തള്ളാനെത്തുന്നവർക്ക് സൗകര്യമായി. രാത്രി വാഹനങ്ങളിൽ എത്തിയാണ് എസ് കനാലിലേക്ക്​ മാലിന്യം തള്ളുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. മുട്ടം മാർക്കറ്റിൽനിന്നും മറ്റ് വ്യാപാര സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നുമുള്ള മാലിന്യം തള്ളുന്നതായാണ്​ പരാതി. മാലിന്യം തള്ളുന്നത് തടയാനും കുറ്റക്കാരെ കണ്ടെത്താനും പൊലീസും ആരോഗ്യവകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന്​ ആക്ഷേപമുണ്ട്. നഗരത്തിൽ വിവിധ ഭാഗങ്ങളിലായി 30 സി.സി ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനക്ക്​ പൊലീസിനെയാണ് ചുമതലപ്പെടുത്തിരിക്കുന്നത്. കാമറ പരിശോധിക്കാനും പട്രോളിങ്​ ശക്തമാക്കാനും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്​ നഗരസഭ അധികൃതർ പറയുന്നത്​. നഗരസഭയുടെ കീഴിലെ ഹരിത കർമസേന എല്ലാ മാസവും വീടുകളിൽനിന്നും സ്ഥാപങ്ങളിൽനിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ട്. നഗരസഭയിലെ 35 വാർഡുകളിൽ 27 വാർഡുകളിൽനിന്ന്​ ശേഖരിക്കുന്നത് ആനതറ വെളിയിലാണ് സൂക്ഷിക്കുന്നത്. ഇത് ഒരുപരിധി വരെ വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കിയിട്ടുണ്ടെന്ന് ചെയർപേഴ്സൻ ഷേർളി ഭാർഗവൻ പറഞ്ഞു. ചിത്രം: apl cherthala story 1 എ.എസ് കനാലിലേക്ക്​ മാലിന്യം തള്ളിയനിലയിൽ ചിത്രം. 2. apl cherthala story 2 ഇരുമ്പുപാലത്തിന് സമീപം റോഡരികിൽ കൂടിക്കിടക്കുന്ന മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.