ആലപ്പുഴ: 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ജില്ലയിൽ സി.പി.ഐ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന സമ്മേളനങ്ങളോടനുബന്ധിച്ച് അനുബന്ധ പരിപാടികളൊന്നുമില്ലെന്ന് ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു. വ്യാഴാഴ്ച മാത്രം 92 ബ്രാഞ്ച് സമ്മേളനം നടന്നു. ആറ് ബ്രാഞ്ചിൽ സെക്രട്ടറിമാരായി വനിതകൾ തെരഞ്ഞെടുക്കപ്പെട്ടു. ഒരു മാസത്തിനുള്ളിൽ ജില്ലയിലെ 1350 ബ്രാഞ്ചിലും സമ്മേളനങ്ങൾ പൂർത്തിയാകും. ഏപ്രിൽ, മെയിലാണ് ലോക്കൽ സമ്മേളനങ്ങൾ. ആഗസ്റ്റ് 20, 21, 22 തീയതികളിൽ ആലപ്പുഴയിൽ ജില്ല സമ്മേളനവും നടക്കും. കാട്ടുകട കോളനി റോഡ് ഉദ്ഘാടനം ചെയ്തു മണ്ണഞ്ചേരി: മുഹമ്മ ഗ്രാമപഞ്ചായത്ത് 15ാം വാർഡ് കാട്ടുകട കോളനിയിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് 13 ലക്ഷം രൂപയുടെ എസ്.സി ഫണ്ട് ഉപയോഗിച്ച് നിർമിച്ച 364 മീറ്റർ റോഡിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ നിർവഹിച്ചു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ്. ലത, സെക്കൻഡ് ഗ്രേഡ് ഓവർസിയർ ബിന്ദു, ഉദയകുമാർ, ചന്ദ്രബാബു, സി.ഡി.എസ് ഭാരവാഹികളായ ഷൈല രവീന്ദ്രൻ, അനിത റാവു എന്നിവർ സംസാരിച്ചു. ബ്ലോക്ക് ഡിവിഷൻ വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ സിന്ധു രാജീവ് സ്വാഗതം പറഞ്ഞു. APL MUHAMMA മുഹമ്മ ഗ്രാമപഞ്ചായത്ത് കാട്ടുകട കോളനിയിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച റോഡിന്‍റെ ഉദ്ഘാടനം പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ നിർവഹിക്കുന്നു ബി.ജെ.പി ബൂത്ത് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം ആലപ്പുഴ: ബി.ജെ.പി ബൂത്ത് സമ്മേളനങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും. 20 വരെയുള്ള ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ബൂത്തലും സമ്മേളനവും ജനസംഘം സ്ഥാപകനേതാവ് പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ അനുസ്മരണവും സമർപ്പണനിധിയും നടക്കും. ബൂത്ത് സമ്മേളനങ്ങളിൽ സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം. ഗണേശൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, പന്തളം പ്രതാപൻ, സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി എന്നിവർ പങ്കെടുക്കുമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് എം.വി. ഗോപകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.