പാലത്തിൽനിന്ന്​ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി

കോട്ടയം: കോടിമത പാലത്തിൽനിന്ന്​ കൊടൂരാറ്റിലേക്ക് ചാടിയ യുവാവിനെ അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് പുതുപ്പള്ളി സ്വദേശിയായ യുവാവാണ്​ ചാടിയത്​. ആറ്റിൽ യുവാവ് മുങ്ങിത്താഴുന്നത് കണ്ട് നാട്ടുകാർ കോട്ടയം അഗ്​നിരക്ഷാസേനയെ വിവരം അറിയിച്ചു. ഉടൻ അഗ്​നിരക്ഷാസേനയുടെ സ്‌കൂബ ടീം അടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. നാട്ടുകാർ യുവാവ് ചാടിയഭാഗം സേനാംഗങ്ങൾക്ക് പറഞ്ഞു നൽകിയതിനെത്തുടർന്ന് വേഗത്തിൽതന്നെ യുവാവിനെ കണ്ടെത്തി കരക്കെത്തിച്ചു. തുടർന്ന് സേനയുടെ ആംബുലൻസിൽ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. സേന യൂനിറ്റ് സ്റ്റേഷൻ ഫയർ ഓഫിസർ അനൂപ് രവീന്ദ്രൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ ബി.ഇ. സന്തോഷ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ രജീഷ് കുമാർ, എം.കെ. രമേഷ്, ബിനായേൽ, മനോജ് കുമാർ, അരുൺ, ടി.യു. ഷാജി, സണ്ണി ജോർജ്, വിജീഷ്, ഹോം ഗാർഡ് ജോസഫ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.