കളമശ്ശേരി: കിൻഫ്ര ഹൈടെക് പാർക്കിൽ സുഗന്ധവ്യഞ്ജന എണ്ണ ഉൽപാദന കമ്പനിയിൽ തീപിടിത്തം, ആളപായമില്ല. രക്ഷാപ്രവർത്തനം നടത്തിയ 59 അഗ്നിരക്ഷാസേനാംഗങ്ങൾക്ക് പരിക്കേറ്റു. കമ്പനി പൂർണമായും കത്തിനശിച്ചു. കിൻഫ്രയിൽ പ്രവർത്തിച്ചുവന്ന കങ്ങരപ്പടി സ്വദേശി പി.ബി. രാമകൃഷ്ണൻ നായരുടെ ഉടമസ്ഥതയിലുള്ള ഗ്രീൻ ലീഫ് എക്സ്ട്രാക്ഷൻസ് കമ്പനിയിലാണ് തീപിടിച്ചത്. പുലർച്ച 6.15നാണ് സംഭവം. രാത്രി 12 വരെ പ്രവർത്തനം നടന്ന കമ്പനിയിൽ തൊഴിലാളികൾ പോയശേഷമാണ് അപകടം. കമ്പനിയിൽ തങ്ങിയ രണ്ടുപേരും പ്രഭാത സവാരിക്കിറങ്ങിയവരുമാണ് തീ ആദ്യം കാണുന്നത്. ജീവനക്കാർ അറിയിച്ചതനുസരിച്ച് ഏലൂരിൽനിന്ന് അഗ്നിരക്ഷാ യൂനിറ്റെത്തി തീ അണക്കാനുള്ള ശ്രമം തുടങ്ങി. എന്നാൽ, കമ്പനിയിൽ സൂക്ഷിച്ച ഓയിൽ ഉൽപന്നങ്ങൾക്ക് തീപിടിച്ചതോടെ മണിക്കൂറിനകം തീ കമ്പനിയാകെ പടർന്നിരുന്നു. പിന്നാലെ ജില്ലയുടെ പലഭാഗത്തുനിന്നും തൃശൂർ, ചാലക്കുടി, മാള, കൊടുങ്ങല്ലൂർ, ചേർത്തല എന്നിവിടങ്ങളിൽനിന്നുമുള്ള 45 യൂനിറ്റുകളും 150 അഗ്നിരക്ഷാ സേനാംഗങ്ങളും ആറുമണിക്കൂറെടുത്താണ് തീ പൂർണമായും അണച്ചത്. രക്ഷാപ്രവർത്തനങ്ങൾക്കിടെ ജില്ല അഗ്നിരക്ഷാസേന ഓഫിസർ എ.എസ്. ജോജി അടക്കമുള്ള 59 ഫയർ യൂനിറ്റ് അംഗങ്ങൾ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. ഉൽപന്നങ്ങൾ സൂക്ഷിച്ച സ്റ്റോറിൽനിന്നാണ് തീ ഉയർന്നതെന്നാണ് കമ്പനിയിൽ ഉണ്ടായിരുന്ന ജീവനക്കാരൻ സനൂപ് പറഞ്ഞത്. അഗ്നിരക്ഷാ അംഗങ്ങളുടെ സമയോജിത ഇടപെടലാണ് സമീപ കമ്പനികളിലേക്ക് തീപടരാതിരുന്നത്. സംഭവമറിഞ്ഞ് വ്യവസായമന്ത്രി പി. രാജീവ്, ജില്ല പ്ലാനിങ് ബോർഡ് അംഗം ജമാൽ മണക്കാടൻ, ചെയർപേഴ്സൻ സീമ കണ്ണൻ, കൗൺസിലർമാർ, സിറ്റി പൊലീസ് കമീഷണർ സി. നാഗരാജു, എ.സി.പി വി. ബേബി, എ.ഡി.എം എസ്. ഷാജഹാൻ, തഹസിൽദാർ രഞ്ജിത് ജോർജ് തുടങ്ങിയവർ എത്തിയിരുന്നു. കളമശ്ശേരി സി.ഐ സന്തോഷിന്‍റെ നേതൃത്വത്തിൽ പൊലീസും രക്ഷാപ്രവർത്തനങ്ങളിൽ ഏർപെട്ടു. പത്തുകോടിയുടെ നഷ്ടമാണ് പ്രാഥമിക വിലയിരുത്തൽ. ER KALA 1 FIRE-1 കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ സ്വകാര്യ കമ്പനിക്ക് തീപിടിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.