അരൂർ: ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ പരാതിയെത്തുടർന്ന് മാസങ്ങളായി അടഞ്ഞുകിടന്ന അന്ധകാരനഴി വടക്കേ സ്പിൽവേ ഷട്ടർ താൽക്കാലികമായി തുറന്നു. ഇതോടെ പൊഴിച്ചാലിലും കായലുകളിലും നീരൊഴുക്ക് സുഗമമായി. കഴിഞ്ഞ രണ്ട് മാസമായി പൊഴിച്ചാലുകളിലും കായലുകളിലും പായൽ തിങ്ങിനിറഞ്ഞതോടെ നീരോഴുക്ക് തടസ്സപ്പെട്ടിരുന്നു. ഇതുമൂലം ചീനവലകളിലും ചെറുവള്ളത്തിലും ജോലിയെടുക്കുന്ന തൊഴിലാളികൾ മത്സ്യബന്ധനം നടത്താൻ കഴിയാതെ ദുരിതത്തിലായിരുന്നു. പട്ടിണിയിലായ തൊഴിലാളികളുടെ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ല കായലോര ചീനവല തൊഴിലാളി യൂനിയന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ കലക്ടർക്ക് പരാതി നൽകുകയും വള്ളങ്ങൾ ഇറക്കി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഷട്ടർ താൽക്കാലികമായി തുറക്കാൻ കലക്ടർ നിർദേശിച്ചത്. ചിത്രം . അന്ധകാരനഴിയിലെ അഞ്ച് സ്പിൽവേ ഷട്ടർ താൽക്കാലികമായി തുറന്നപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.