മൃതദേഹം വിട്ടുകിട്ടാൻ ഇനി ആർ.ടി.പി.സി.ആർ വേണ്ട

ആലപ്പുഴ: മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുന്നതും അത്യാഹിത വിഭാഗത്തിൽ കൊണ്ടുവന്ന് മരണപ്പെടുന്നതും പോസ്റ്റ്മോർട്ടം വേണ്ടി വരുന്ന മരണങ്ങൾക്കും ശേഷം മൃതദേഹം വിട്ടുകിട്ടാൻ ഇനിമുതൽ ആർ.ടി.പി.സി.ആർ നിർബന്ധം അല്ല. പകരം ആന്‍റിജൻ പരിശോധന നടത്തി മൃതദേഹം വേഗം വിട്ടുകൊടുക്കാൻ നടപടി സ്വീകരിക്കാൻ കേരളത്തിലെ എല്ലാ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർക്കും സൂപ്രണ്ടുമാർക്കും നിർദേശം കൊടുത്തതായി ആരോഗ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അറിയിച്ചു. ഈ വിഷയത്തിൽ ശക്തമായ ഇട​പെടൽ ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ നവാസ് കോയ നിവേദനം നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.