മീഡിയവൺ നിരോധത്തിനെതിരെ അരൂരിൽ പ്രതിഷേധ സായാഹ്നം

അരൂർ: മീഡിയവൺ ചാനൽ കേന്ദ്രസർക്കാർ വിലക്കിയതിനും മാധ്യമ ധ്വംസനത്തിനുമെതിരെ അരൂർ പൗരാവലിയുടെ നേതൃത്വത്തിൽ അരൂർ പള്ളി ജങ്​ഷനിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മീഡിയവൺ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നീക്കം ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്ന് എം.എൽ.എ പറഞ്ഞു. പി.കെ. റിയാസ് അധ്യക്ഷത വഹിച്ചു. സി.കെ. പുഷ്പൻ, പി.കെ. ഫസലുദ്ദീൻ, ലൈസ് ചന്തിരൂർ, ഹക്കീം പാണാവള്ളി, ടി.എ. റാഷിദ്, ഷാഹുൽ ഹമീദ്, ഹുസൈബ് വടുതല, വി.എ. നാസിമുദ്ദീൻ എന്നിവർ സംസാരിച്ചു. cap മീഡിയവൺ ചാനൽ വിലക്കിനെതിരെ അരൂരിൽ പൗരാവലി നടത്തിയ പ്രതിഷേധസായാഹ്നം ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.