ആദിത്യ അനിൽകുമാർ വനിത ടീം ക്യാപ്ടൻ ആലപ്പുഴ: സംസ്ഥാന ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ജില്ല ഫുട്ബാൾ വനിത ടീമിനെ ആദിത്യ അനിൽകുമാർ നയിക്കും. സംസ്ഥാന സൗത്ത് സോണൽ സ്കൂൾ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ രണ്ടുവർഷം ജില്ല ടീമിനെ നയിച്ചിട്ടുണ്ട്. സുബ്രതോ കപ്പ്, റിലയൻസ് കപ്പ് എന്നിവയിൽ ആലപ്പുഴ ടീം ക്യാപ്റ്റനായിരുന്നു. കലവൂർ ഫുട്ബാൾ അക്കാദമിയിലാണ് പരിശീലനം. ആവണി മധു, എ. കാവ്യ, ഐശ്വര്യ ബിനു, ത്രേസ്യാമ്മ ജോണി, പി.എ. വിജി, അശ്വിനി തമ്പി, അപർണ അനിൽകുമാർ, അഷ്മി റോബർട്ട്, സീത ലക്ഷ്മി, എസ്. ഗൗരി, എസ്. അപർണ, ആര്യ അനിൽകുമാർ, ആൻസി ജോസഫ്, ആഷ്ന റോബർട്ട്, ഗോപിക കൃഷ്ണൻ, ആക്വിന, മോഹിനി എന്നിവരാണ് സഹതാരങ്ങൾ. പുരുഷ ടീമിനെ കേരള യൂനിവേഴ്സിറ്റി താരവും പന്തളം എൻ.എസ്.എസ് കോളജ് വിദ്യാർഥിയുമായ നിഖിൽ നയിക്കും. നിഖിൽ മികാസ ഫുട്ബാൾ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. സജിൻ പി.സജി, അമൽരാജ്, ഫാസിൽ, ഹേമന്ത്, അശ്വിൻ, ശരൺ, അജ്മൽ, അജയ്, അരവിന്ദ്, ആകാശ്നാഥ്, നിരഞ്ജയ്, അനൂപ് രാജ്, കിരൺ രാജ്, ഗണപതി, നമിൻ, ആദിൽ, ഉണ്ണി എന്നിവരാണ് ടീമിലുള്ളത്. സ്റ്റാൻഡ്ബൈ എം. സാലിഹ്, വിഷ്ണു, ഇജാസ്, സോബിൻ, ശ്രീകുമാർ, ഗോകുൽ, അമീൻ, വിനീത്. photo : apl sports nikhil apl sports adithya
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.