ബൈപാസില്‍ നാളെ രാവിലെ വരെ വണ്‍വേ

ആലപ്പുഴ: ബൈപാസില്‍ അപകടസാധ്യത കുറക്കുന്നതിന്​ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതി‍ൻെറ ഭാഗമായി ബുധനാഴ്ച രാവിലെ എട്ടുമുതല്‍ വ്യാഴാഴ്ച രാവിലെ എട്ടു വരെ വണ്‍വേ ഏര്‍പ്പെടുത്തി. എറണാകുളത്തുനിന്ന് കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബൈപാസ് ഉപയോഗിക്കണമെന്നും എറണാകുളം ഭാഗത്തേക്കുള്ളവ ആലപ്പുഴ ടൗണിലൂടെ പോകണമെന്നും കലക്ടര്‍ അറിയിച്ചു. റെയില്‍വേ മേല്‍പാലങ്ങളിലും വളവുകളിലും ഓവര്‍ടേക്കിങ്​ നിരോധിക്കുന്നതി‍ൻെറ ഭാഗമായി മധ്യവരയുടെ നിറം മഞ്ഞയാക്കുകയും അമിതവേഗം നിയന്ത്രിക്കുന്നതിന്​ മേല്‍പാലങ്ങള്‍ക്ക്​ സമീപം റംബിള്‍ സ്ട്രിപ്പുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന ജോലിയാണ് രണ്ട്​ ദിവസങ്ങളിലായി നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.