ചേർത്തല: സുന്നി യുവജന സംഘം (എസ്.വൈ.എസ്) നേതൃത്വത്തിൽ സാധുക്കളായ രോഗികൾക്കായി നടപ്പാക്കുന്ന സാന്ത്വനം മെഡിക്കൽ കാർഡിൻെറ ജില്ലതല ഉദ്ഘാടനം മന്ത്രി പി. പ്രസാദ് ചേർത്തലയിൽ നിർവഹിച്ചു. ഒരുപാട് മനുഷ്യരുടെ നീറുന്ന അനവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എസ്.വൈ.എസിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 6300 യൂനിറ്റുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ വർഷത്തിൽ 10000, 5000 രൂപയുടെ മരുന്നുകൾ ലഭ്യമാക്കുന്ന 120ഓളം മെഡിക്കൽ കാർഡുകൾ വിതരണം ചെയ്യും. ഇതോടൊപ്പം 25 ഡയാലിസിസ് രോഗികൾക്ക് മാസംതോറും 1000 രൂപ ചികിത്സ സഹായം ലഭ്യമാക്കുന്ന മെഡിക്കൽ കാർഡും വിതരണം ചെയ്യും. ചടങ്ങിൽ ജില്ല പ്രസിഡന്‍റ് ഹുസൈൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ മുഹമ്മദ് നിയാസ് അഹ്സനി, എൻ.കെ.പി. ഹുസൈൻ, കേരള മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി നാസർ വാഴവേലിൽ എന്നിവർ പങ്കെടുത്തു. ഫോട്ടോ-എസ്.വൈ.എസ് സുന്നി യുവജന സംഘം (എസ്.വൈ.എസ്) നേതൃത്വത്തിൽ സാധുക്കളായ രോഗികൾക്കായി നടപ്പാക്കുന്ന സാന്ത്വനം മെഡിക്കൽ കാർഡിൻെറ ആലപ്പുഴ ജില്ലതല ഉദ്ഘാടനം മന്ത്രി പി. പ്രസാദ് ചേർത്തലയിൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.