കായംകുളം: മാനദണ്ഡം പാലിക്കാതെ വിളിച്ച നഗരസഭ കൗൺസിൽ യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു. യോഗത്തിൻെറ സ്വഭാവം സംബന്ധിച്ച വ്യക്തത ഇല്ലാതിരുന്നതാണ് ബഹിഷ്കരിക്കാൻ കാരണമെന്ന് പാർലമെന്‍ററി പാർട്ടി ലീഡർ സി.എസ്. ബാഷ പറഞ്ഞു. സാധാരണ യോഗം, അടിയന്തര യോഗം, പ്രത്യേക യോഗം എന്നിങ്ങനെ കൗൺസിൽ വിളിക്കുന്നതിന് നടപടിക്രമങ്ങളുണ്ട്. നോട്ടീസ് പ്രകാരം അടിയന്തര യോഗമാണോ പ്രത്യേക യോഗമണോ എന്ന് രേഖപ്പെടുത്താതെയാണ് കൗൺസിൽ വിളിച്ചത്. ബുധനാഴ്ച കൗൺസിൽ വിളിച്ചിരിക്കെ ചൊവ്വാഴ്ച കൂടേണ്ട അടിയന്തര സാഹചര്യം മനസ്സിലാകുന്നില്ല. യു.ഡി.എഫ് കൗൺസിലർ ബിദു രാഘവനോട് ഭരണനേതൃത്വം തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.