വള്ളികുന്നം: നടനും നാടകസംവിധായകനുമായിരുന്ന എൻ.എസ്. പ്രകാശിനെ 'ഇവിടം' സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. 'ഓർമ' പേരിൽ നടന്ന വെർച്വൽ അനുസ്മരണ പരിപാടി ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്‌തു. മലയാളിയുടെ നാടക പാരമ്പര്യത്തെ ഉയർത്തിപ്പിടിച്ച അതുല്യ പ്രതിഭയായിരുന്നു എൻ.എസ്. പ്രകാശെന്ന് അദ്ദേഹം പറഞ്ഞു. റിയാസ് ഇല്ലിക്കുളം അധ്യക്ഷത വഹിച്ചു. ജയിൽ ഡി.ഐ.ജി സന്തോഷ് സുകുമാരൻ, ശ്രീകുമാർ പള്ളീലേത്ത്, ഇലിപ്പക്കുളം രവീന്ദ്രൻ, റാഫി കാമ്പിശ്ശേരി, രാജൻ കൈലാസ്, ഷാനവാസ് വള്ളികുന്നം, താഹ കൊല്ലേത്ത്, കെ.പി.എ.സി അഷ്‌റഫ്, രാജീവ് പുരുഷോത്തമൻ, ഡോ. സുഷമ അജയൻ, കെ.എ. നാസർ, മനോജ് കീപ്പള്ളി എന്നിവർ സംസാരിച്ചു. ഇലിപ്പക്കുളം നല്ലവീട്ടിൽ തറവാട്ടിലെ എൻ.എസ്. പ്രകാശിൻെറ സ്മൃതികുടീരത്തിൽ രാവിലെ ബന്ധുക്കളും സുഹൃത്തുക്കളും സാംസ്കാരിക പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ഇവിടം ഭാരവാഹികളായ എൻ.എസ്. സലിം കുമാർ, പ്രദീപ് തോപ്പിൽ, ടി. സുരേന്ദ്രൻ, ഷാജി പണിക്കശ്ശേരി എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: എൻ.എസ്. പ്രകാശിൻെറ സ്മൃതികുടീരത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും സാംസ്കാരിക പ്രവർത്തകരും പുഷ്പാർച്ചന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.