ആലപ്പുഴ: ചൊവ്വാഴ്ച 1559 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1470 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 62 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2182 പേര്‍ രോഗമുക്തരായി. നിലവില്‍ 16155 പേരാണ് ചികിത്സയില്‍. ഏതാനും ദിവസമായി പ്രതിദിന രോഗസ്ഥിരീകരണത്തിലെ കുറവും കോവിഡ് മുക്തരുടെ എണ്ണത്തിലെ വർധനയും മൂന്നാം തരംഗത്തിന്റെ ശക്തി കുറയുന്നതിന്റെ സൂചനയായി കണക്കാക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. എന്നാൽ, കയറി ഇറങ്ങിയാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. ഈ സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കേസുകൾ കുറയുന്നതിനാൽ കോവിഡിൽനിന്ന് മോചനമായെന്ന് കരുതരുത്. പ്രതിരോധ ചട്ടങ്ങൾ കർശനമായി പാലിക്കണം. വാക്സിൻ എടുക്കാനുള്ളവർ എത്രയും വേഗം എടുക്കണമെന്നും നിർദേശമുണ്ട്. കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്നുംസ്വയം നിരീക്ഷണങ്ങൾ നടത്തണമെന്നുമാണ് ആരോഗ്യവകുപ്പിൻെറ മുന്നറിയിപ്പ്. ജില്ലയിൽ കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നത് 17,000 പേരാണ്. വീടുകളിൽ കഴിയുന്നവർ ആറു മിനിറ്റ് മുറിക്കുള്ളിൽ നടക്കണം. ക്ഷീണമോ ശ്വാസംമുട്ടലോ ശ്വാസം പിടിച്ചുനിർത്താൻ പ്രയാസമോ മറ്റോ ഉണ്ടെങ്കിൽ പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് ശരീരത്തിലെ ഓക്സിജൻ നില പരിശോധിക്കണം. പ്രശ്നമുണ്ടെങ്കിൽ ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂമിൽ അറിയിക്കണം. ഫോൺ: 0477 -2239999.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.