ചെങ്ങന്നൂർ ജില്ല ആശുപത്രി കെട്ടിട സമുച്ചയം നിർമാണം രണ്ടാംഘട്ടം

ചെങ്ങന്നൂർ: അത്യന്ത്യാധുനിക സൗകര്യങ്ങളോടെ ജില്ല ആശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയത്തി​‍ൻെറ നിർമാണം രണ്ടാംഘട്ടത്തിലേക്ക്. 1943ൽ സ്ഥാപിച്ച ഗവ. ആശുപത്രിയുടെ വികസനത്തിന്​ മന്ത്രി സജി ചെറിയാൻ ഇടപെട്ട്​ കിഫ്ബി ഫണ്ടിൽനിന്ന്​ 100 കോടി അനുവദിപ്പിച്ചാണ്​ നിർമാണം ആരംഭിച്ചത്. 1,25,000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിട സമുച്ചയം രണ്ട് ഘട്ടമായാണ് പൂർത്തീകരിക്കുക. ഇതിനായി പഴയ കെട്ടിടങ്ങൾ പൂർണമായി പൊളിച്ചിരുന്നു. ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി 51 കോടിയാണ് ചെലവഴിക്കുന്നത്​. രണ്ടാം ഘട്ടത്തിൽ അനുബന്ധ നിർമാണ പ്രവർത്തനങ്ങൾക്കൊപ്പം ആശുപത്രിയിലേക്ക്​ ആവശ്യമായ ഉപകരണങ്ങളും വാങ്ങും. ഇതോടെ എല്ലാ ചികിത്സ വിഭാഗങ്ങളും ആധുനിക ചികിത്സ സൗകര്യങ്ങളോടുകൂടി സജ്ജമാക്കാൻ കഴിയും. സർക്കാർ സ്ഥാപനമായ വാസ്കോസിനാണ് നിർമാണച്ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.